യുഎസ്‌ ഓപ്പൺ ; ചാമ്പ്യൻ പുറത്ത്‌



ന്യൂയോർക്ക്‌ യുഎസ്‌ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ്‌ കിരീടം നിലനിർത്താനിറങ്ങിയ അമേരിക്കൻ കൗമാരക്കാരി കോകോ ഗൗഫിന്‌ അടിതെറ്റി. നാട്ടുകാരിയായ എമ്മ നവാരോയോട്‌ നാലാംറൗണ്ടിൽ തോറ്റു. സ്‌കോർ: 6–-3, 4–-6, 6–-3. മൂന്നാംസീഡായ ഗൗഫ്‌ ആദ്യ സെറ്റ്‌ നഷ്ടമായശേഷം രണ്ടാംസെറ്റ്‌ നേടി തിരിച്ചുവന്നിരുന്നു. എന്നാൽ, എമ്മയുടെ സ്ഥിരതയ്‌ക്ക്‌ മുന്നിൽ ഇരുപതുകാരിക്ക്‌ പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ രണ്ടുതവണയും ആദ്യറൗണ്ടിൽ പുറത്തായ എമ്മ ക്വാർട്ടറിലേക്ക്‌ മുന്നേറി. വനിതകളിൽ രണ്ടാംസീഡ്‌ അറീന സബലേങ്ക, ക്വിൻവെൻ ഷെങ്ങും മുന്നേറി. പുരുഷൻമാരിൽ എട്ടാംസീഡ്‌ കാസ്‌പെർ റൂഡ്‌ പുറത്തായി. Read on deshabhimani.com

Related News