വിനേഷ്‌ ഇറങ്ങുന്നു

PHOTO: Facebook


പാരിസ്‌ >  ഗുസ്‌തിയിൽ ഇന്ത്യൻതാരം വിനേഷ്‌ ഫോഗട്ട്‌ ഇന്നിറങ്ങും. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ്‌ പോരാട്ടം. പകൽ മൂന്നിനാണ്‌ മത്സരം. താരങ്ങളുടെ സമരത്തിൽ സജീവമായിരുന്ന വിനേഷ്‌ ഫോഗട്ട്‌ മാസങ്ങൾ നീണ്ട ഇടവേളയ്‌ക്കുശേഷമാണ്‌ പരിശീലനം തുടങ്ങിയത്‌. കഴിഞ്ഞതവണ ടോക്യോയിൽ 53 കിലോയിലാണ്‌ മത്സരിച്ചത്‌. ക്വാർട്ടർ ഫൈനലിൽ തോറ്റുമടങ്ങി. ഗുസ്‌തി ഗുസ്‌തിയിൽ ആറംഗ ടീമാണ്‌ ഇന്ത്യയുടേത്. അമൻ സെഹ്‌രാവത്‌, വിനേഷ്‌ ഫോഗട്ട്‌, അൻറ്റിം പംഗൽ, അൻഷു മാലിക്‌, നിഷ ദഹിയ, റീതിക ഹൂഡ എന്നിവരാണ്‌ ഇന്ത്യൻ സംഘം. Read on deshabhimani.com

Related News