വിനേഷ്‌ മുന്നേറുന്നു; സെമിയിൽ പ്രവേശിച്ച്‌ ഇന്ത്യൻ താരം

PHOTO: Facebook


പാരിസ്‌ >  പാരിസ്‌ ഒളിമ്പിക്‌സിന്റെ വനിതാ വിഭാഗം 50 കിലോഗ്രാം ഗുസ്‌തിയിൽ സെമിയിൽ പ്രവേശിച്ച്‌ ഇന്ത്യൻ താരം വിനേഷ്‌ ഫോഗട്ട്‌. ഉക്രെയ്‌ന്റെ ഒക്‌സാന ലിവാച്ചിനെ തോൽപ്പിച്ചാണ്‌ വിനേഷിന്റെ സെമി പ്രവേശനം. അഞ്ചിനെതിരെ ഏഴ്‌ പോയിന്റുകൾ നേടിയാണ്‌ വിനേഷ്‌ സെമി ബെർത്ത്‌ ഉറപ്പിച്ചത്‌. ചൊവ്വാഴ്‌ച രാത്രി 10.30 നാണ്‌ സെമി പോരാട്ടം. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ യു സുസാകിയെ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരം ക്വാർട്ടറിൽ എത്തിയത്‌. കഴിഞ്ഞ തവണ ഒരു പോയിന്റ്‌ പോലും വിട്ട്‌ നൽകാതെയായിരുന്നു നിലവിലെ ഒന്നാം റാങ്കുകാരി കൂടിയായ ജപ്പാൻ താരം സ്വർണം നേടിയത്‌. കഴിഞ്ഞ തവണ ടോക്യോയിൽ നടന്ന ഗെയിംസിൽ 53 കിലോയിലാണ്‌ വിനേഷ്‌ മത്സരിച്ചത്‌. അന്ന്‌ ക്വാർട്ടറിൽ തോറ്റ്‌ മടങ്ങാനായിരുന്നു താരത്തിന്റെ വിധി. Read on deshabhimani.com

Related News