വനിതാ ഏഷ്യാ കപ്പിന്‌ ഇന്ന്‌ തുടക്കം ; ഇന്ത്യ ഇന്ന്‌ പാകിസ്ഥാനോട്‌

image credit bcci facebook


ധാംബുള്ള ഏഷ്യാ കപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റിന്‌ ഇന്ന്‌ തുടക്കം. ഇന്ത്യക്ക്‌ പാകിസ്ഥാനാണ്‌ ആദ്യ എതിരാളി. രാത്രി ഏഴിനാണ്‌ മത്സരം. ആദ്യകളിയിൽ നേപ്പാളും യുഎഇയും ഏറ്റുമുട്ടും. ശ്രീലങ്കയാണ്‌ ഇത്തവണ വേദി. എല്ലാ മത്സരങ്ങളും ധാംബുള്ള സ്‌റ്റേഡിയത്തിലാണ്‌. സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും കാണാം. എട്ടു ടീമുകളാണ്‌. ആകെ 15 മത്സരങ്ങൾ. രണ്ടു ഗ്രൂപ്പിലായാണ്‌ പ്രാഥമികഘട്ടം. ആദ്യരണ്ട്‌ സ്ഥാനക്കാർ സെമിയിലേക്ക്‌ യോഗ്യത നേടും. 28നാണ്‌ ഫൈനൽ. ഇന്ത്യൻ ടീമിൽ മലയാളികളായ എസ്‌ സജ്‌നയും ആശ ശോഭനയുമുണ്ട്‌. ഹർമൻപ്രീത്‌ കൗർ നയിക്കുന്ന ഇന്ത്യൻ ടീം നിലവിലെ ചാമ്പ്യൻമാരാണ്‌. തുടർവിജയങ്ങളുമായാണ്‌ ഇന്ത്യ എത്തുന്നത്‌. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ്‌, ഏകദിന പരമ്പരകൾ സ്വന്തമാക്കി. ട്വന്റിയിൽ ഓരോ ജയമായിരുന്നു ഇരു ടീമുകൾക്കും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയും നേടി. വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന മികവ്‌ കണ്ടെത്തിയതാണ്‌ ഇന്ത്യക്ക്‌ ആത്മവിശ്വാസം നൽകുന്ന ഘടകം. Read on deshabhimani.com

Related News