വൃദ്ധിമാൻ സാഹ
 വിരമിക്കുന്നു

image credit Wriddhiman saha facebook


കൊൽക്കത്ത ഇന്ത്യൻ വിക്കറ്റ്‌ കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ ഈ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റോടെ വിരമിക്കും. സമൂഹമാധ്യമത്തിലൂടെയാണ്‌ 17 വർഷത്തെ കളിജീവിതം അവസാനിപ്പിക്കുകയാണെന്ന്‌ ബംഗാളുകാരൻ അറിയിച്ചത്‌. രഞ്ജിയിൽ 13ന്‌ മധ്യപ്രദേശുമായാണ്‌ ബംഗാളിന്റെ ഗ്രൂപ്പിലെ അവസാനമത്സരം. നോക്കൗട്ട്‌ റൗണ്ടിൽ എത്തിയില്ലെങ്കിൽ ഇതാകും സാഹയുടെ അവസാനകളി. 2021ലാണ്‌ അവസാനമായി ഇന്ത്യൻ കുപ്പായമിട്ടത്‌. 40 ടെസ്റ്റിലിറങ്ങി. Read on deshabhimani.com

Related News