പുതിയ എഐ ഫീച്ചറുകളില്‍ ​ഗ്യാലക്സി Z ഫ്ലിപ് 6



കൊച്ചി > നിർമിത ബുദ്ധി (എഐ)യുടെ പുതിയ സാധ്യതകളുമായി സാംസങ് പുതിയ സ്മാർട്ട് ഫോൺ ഗ്യാലക്സി സെഡ് ഫ്ലിപ് 6 വിപണിയിൽ അവതരിപ്പിച്ചു. നോട്ട് അസിസ്റ്റ്, പിഡിഎഫ് ഓവർലേ ട്രാൻസ്ലേഷൻ, കമ്പോസർ, ഇമേജ് ഇന്റർപ്രെട്ടർ തുടങ്ങിയവയാണ് കമ്പനി എടുത്തുപറയുന്ന എഐ ഫീച്ചറുകൾ.  ഒക്ടാകോർ സ്നാപ്ഡ്രാ​ഗൺ എട്ടാംതലമുറ പ്രോസസറിൽ ഈ ഫോൺ മികച്ച ​ഗെയിമിങ് അനുഭവം സമ്മാനിക്കുമെന്നും 3.4 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഫ്ലെക്സ് വിൻഡോ  ഫോൺ തുറക്കാതെ എഐ സഹായത്തോടെ ഉപയോക്താവിന്റെ നിർദേശങ്ങൾ നടപ്പാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 50 എംപി, 12 എംപി പിൻ കാമറകൾ, 10 എംപി സെൽഫി കാമറ, 4000 എംഎഎച്ച് ബാറ്ററി, വയർലെ-സ് ചാർജിങ്, 256 ജിബി, 512 ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. നാലു നിറങ്ങളിൽ ലഭ്യമാകും. വില 1.10 ലക്ഷം രൂപയിൽ തുടങ്ങുന്നു. Read on deshabhimani.com

Related News