ആപ്പിൾ പേ സേവനം ഒമാനിൽ ആരംഭിച്ചു
ഡൽഹി > ആപ്പിൾ പേ ഡിജിറ്റൽ പേമെൻറ് സേവനം ഒമാനിൽ ആരംഭിച്ചു. ബാങ്ക് മസ്കത്ത്, സൊഹാർ ഇന്റർനാഷനൽ, സൊഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻബി ഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയിലുണ്ട്. ടെലികോം ദാതാക്കളായ വോഡഫോണും ആപ്പിൾ പേ വഴി സേവനങ്ങൾക്ക് പണം നൽകും. ഐ ഫോൺ, ഐ പാഡ്, ആപ്പിൾ വാച്ച് എന്നിവയിലെ വാലറ്റ് ആപ്പിലേക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചേർത്താൽ മാത്രമേ സേവനം ലഭ്യമാകുകയുള്ളൂ. ബാങ്കുകൾ നന്നായി പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും ആപ്പിൾ പേ ആക്ടിവേറ്റ് ആകുക. ആപ്പിൾ പേ പണമടക്കുന്നതിന് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗമാണെന്ന് കമ്പനി ഉറപ്പു നൽകുന്നു. ഐഒഎസ് ആപ്പുകളിലും വെബിലും പേമെന്റുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേമെന്റ് സേവനമാണിത്. ആക്ടീവ് ആയി കഴിഞ്ഞാൽ ഐഫോൺ ഉപയോക്താക്കൾക്ക് കാഷ് കൗണ്ടറുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി നിലവിലെ പേമെന്റിന് പകരം ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാൻ സാധിക്കും. Read on deshabhimani.com