ഫോൾഡബിൾ ഫോണുമായി ആപ്പിൾ



വാഷിങ്ടൺ > ഐഫോണ്‍ ഫ്ലിപ് ഈ വർഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. സാംസങ് ഗ്യാലക്‌സി സ്സെഡ് ഫ്ലിപ്പിന് സമാനമായിരിക്കും ഫോണിന്റെ ഡിസൈന്‍ എന്ന് പറയപ്പെടുന്നു. സാംസങ് 2019ലാണ് ഫോൾഡബിൾ ഫോണ്‍ ആദ്യമായി പുറത്തിറക്കിയത്. ഫോള്‍ഡബിള്‍ ഫോണിന്‍റെ ഭാഗങ്ങള്‍ നിര്‍മിക്കാനായി ആപ്പില്‍ ഏഷ്യന്‍ കമ്പനികളെ സമീപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ ഫ്ലിപ്പിന്‍റെ ഇന്‍റണല്‍ കോഡ് വി68 എന്നാണ്.   നിലവില്‍ ഐഫോണ്‍ 16 വരാനായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. ഐഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിക്കും. സെപ്റ്റംബറില്‍ തന്നെ ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന തുടങ്ങാനാണ് സാധ്യത. നാല് മോഡലുകളാണ് പുതിയ ഐഫോണ്‍ 16 സിരീസിലുണ്ടാവുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണവ. ഐഫോണ്‍ 16 സിരീസിന് പുറമെ ഐപാഡും, ഐപാഡ് മിനി പ്ലസും, പുതിയ എയര്‍പോഡും പുറത്തിറങ്ങാനുണ്ട്.   Read on deshabhimani.com

Related News