ഗെയിം ഫ്രീക്കിൽ ചോർച്ച; പുതിയ പോകിമോൻ വീഡിയോയുടെ രഹസ്യങ്ങളും പുറത്ത്
പോകിമോൻ പുതിയ വീഡിയോ പതിപ്പിന്റെ ഡാറ്റ ചോർന്നു. വരാനിരിക്കുന്ന വീഡിയോയുടെ കോഡുകളും സ്റ്റോറി ത്രെഡും അടക്കം പുറത്തെത്തി. ഓഗസ്റ്റിലാണ് സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ഗെയിമുകളുടെ ഡെവലപ്പറായ ഗെയിം ഫ്രീക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ച നടന്നതായി അവർ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഗെയിം വിവരങ്ങൾ മാത്രമല്ല ജീവനക്കാരുടെ സെന്‍സിറ്റീവായ വിവരങ്ങളടക്കം ചോര്‍ത്തിയെന്നും ഗെയിം ഫ്രീക്ക് വ്യക്തമാക്കി. 30 വര്‍ഷത്തോളം പഴക്കമുള്ള ഡാറ്റകളാണ് ചോര്‍ന്നിരിക്കുന്നത്. പോകിമോൻ ഇനത്തിൽ ഇരുപത്തിനാലാമത് മൂവി 2023 ൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ തയാറായില്ല. ഈ വിവരങ്ങളും പുറത്തെത്തിയവയിൽ ഉൾപ്പെടുന്നു എന്നാണ് വാർത്തകൾ. ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് വ്യത്യസ്തതകളോടെയാണ് ഈ ചിത്രം പ്രത്യക്ഷപ്പെടുന്നത്. നിന്‍ടെന്‍ഡോ, പോകിമോൻ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഡെവലപ്പറാണ് ഗെയിം ഫ്രീക്ക്. ചോർച്ച തുടക്കത്തിൽ നിഷേധിച്ചു. പക്ഷെ വിവരങ്ങൾ സോഷ്യൽ മീഡികളിൽ പ്രത്യക്ഷപ്പെട്ടു. എക്സ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇവരുടെ സ്വകാര്യ ഡാറ്റയുടെ രേഖകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടതോടെ വസ്തുത വെളിപ്പെടുത്തി. പോകിമോൻ മാത്രമല്ല അവരുടെ മുന്‍കാല ഗെയിമുകളുടെ സോഴ്‌സ് കോഡുകളും വരാനിരിക്കുന്ന പോകിമോൻ ഗെയിമിന്റെ വിശദാംശങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു. പുതിയ പോകിമോൻ ഗെയിം സംബന്ധിച്ച് കമ്പനിയില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങൾ വരെ ഇങ്ങനെ പുറത്തെത്തി. Read on deshabhimani.com