സെലിബ്രറ്റികളുടെ ശബ്ദത്തിൽ സംസാരിക്കാൻ മെറ്റ എഐ



ന്യൂയോർക്ക് > പുതിയ ഓഡിയോ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് മെറ്റ എഐ. ജുഡി ഡെഞ്ച്, ക്രിസ്റ്റെൻ ബെൽ, ജോൺ സിന തുടങ്ങിയ സെലിബ്രറ്റികളുടെ ശബ്ദത്തിൽ ​മെറ്റ എഐ ചാറ്റ് ബോട്ടുകൾ ഇനി സംസാരിക്കുമെന്നാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ പുതിയ  ഫീച്ചറുകൾ മെറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഓഡിയോ ഫീച്ചർ ഉപയോക്താക്കൾക്ക് അഞ്ച് സെലിബ്രിറ്റികളുടെ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ നൽകും. ഇവയിൽ നിന്ന് ഡിജിറ്റൽ അസിസ്റ്റൻ്റിനായി ഒരു ശബ്ദം തിരഞ്ഞെടുക്കാം. അമേരിക്കയിലെയും ഇം​ഗ്ലീഷ് സംസാര ഭാഷയുള്ള മറ്റ് രാജ്യങ്ങളിലേയും  ഫേസ് ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്ട്സ് ആപ്പ് ദുടങ്ങിയ മെറ്റ ആപ്ലിക്കേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ ഫീച്ചറുകൾ ലഭ്യമാകുന്നത്. നിലവിൽ മെറ്റ അസിസ്റ്റൻ്റിന് ടെക്‌സ്‌റ്റ് ചാറ്റുകൾ നൽകാനും ഉപയോക്തൃ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഇമേജുകൾ സൃഷ്ടിക്കാനും കഴിയും. സെലിബ്രറ്റികളുടെ ശബ്ദം നൽകുന്നതിലൂടെ കൂടുതൽ ചാറ്റ് ബോട്ട് ഉപഭോക്താക്കളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Read on deshabhimani.com

Related News