വിപണിയിൽ സ്മാർട്ടാകുകയാണ് മോട്ടറോളയുടെ റേസർ 50 അൾട്രാ
ന്യൂഡൽഹി > മൊബൈൽ വിപണിയിൽ പുതുമകളോടെ ഇറങ്ങിയിരിക്കുകയാണ് മോട്ടറോളയുടെ റേസർ 50 അൾട്രാ. ഫ്ലിപ്പ് ഫോണുകളേക്കാളും വലുതും ഇന്റലിജന്റുമായ എക്സ്റ്റേർണൽ ഡിസ്പ്ലേയുമടക്കം ഒരുപാട് ഫീച്ചറുകളാണ് മോട്രോള ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത എഐ അസ്സിസ്റ്റന്റായ ഗൂഗിളി ജെമിനി എക്സ്റ്റേർണൽ ഡിസ്പ്ലേയിൽ നിന്ന് നേരിട്ട് ഉപയോഗിക്കാവുന്നതാണ്. മടക്കി ഉപയോഗിക്കാം എന്നതും റേസർ 50 അൾട്രായെ മൊബൈൽ വിപണിയിൽ വ്യത്യസ്തമാക്കുന്നു. 4.0 എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ,165ഹേർട്സ് റിഫ്രഷ് റേറ്റ്,6.9 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേ,ഐപിഎക്സ് 8-റേറ്റഡ് അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, ആക്ഷൻ ഷോട്ട്, ഫോട്ടോ എൻഹാൻസ്‌മെൻ്റ് പോലെയുള്ള എഐ ക്യാമറയും റേസർ 50 അൾട്രായുടെ പ്രത്യേകതകളാണ്. Read on deshabhimani.com