ഡാറ്റ അടിച്ചുമാറ്റി മറ്റൊരു ഉൽപ്പന്നം നിർമ്മിച്ചു; ഇൻഫോസിസിനെതിരെ കേസുമായി കോഗ്നിസെന്റ്



ടെക്സാസ്> ആരോഗ്യ ഇന്‍ഷുറന്‍സ് സോഫ്റ്റ് വെയറുമായി ബന്ധപ്പട്ട വിവാദത്തിൽ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ കേസുമായി കൊഗ്നിസന്റിന്റെ ഉപസ്ഥാപനമായ ട്രൈസെറ്റോ. കൊഗ്നിസന്റിന്റെ ഡാറ്റാ ബേസ് നിയമവിരുദ്ധമായി കൈക്കലാക്കുകയും ഡാറ്റ പുനര്‍നിര്‍മിക്കയും ചെയ്തു എന്ന പരാതിയുമായി അമേരിക്കൻ ഫെഡറല്‍ കോടതിയിലാണ് കേസ് നല്‍കിയത്. ട്രൈസെറ്റോ യൂണിറ്റ് വികസിപ്പിച്ച കോഗ്‌നിസെന്റിന്റെ സോഫ്റ്റ്വെയറിനകത്താണ് ചോരണ ആരോപണം. ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഫെയ്സെറ്റുകളും ക്യുഎന്‍എക്സ്ടി പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടുന്നതാണ് ഇത്.  ഡാറ്റ മോഷ്ടിക്കുക മാത്രമല്ല ടെസ്റ്റ് കേസസ് ഫോര്‍ ഫേസറ്റ്‌സ്' എന്ന പേരില്‍ എതിരാളിയായ മറ്റൊരു ഉത്പന്നം നിര്‍മിക്കയും ചെയ്തു എന്നും പരാതിയിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കൊഗ്നിസന്റ് കേസ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. നേരത്തെ തങ്ങളുടെ ജീവനക്കാരെ കൊഗ്നിസന്റ് അന്യായമായി കൈക്കലാക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി ഇന്‍ഫോസിസ് രംഗത്തുവന്നിരുന്നു. ഇന്‍ഫോസിസ് ആരോപണം നിഷേധിച്ചു. കേസിനെ കുറിച്ച് അറിഞ്ഞുവെന്നും. അതിലെ എല്ലാ ആരോപണങ്ങളും തങ്ങള്‍ നിഷേധിക്കുകയാണെന്നും കോടതിയില്‍ നേരിടുമെന്നും ഇന്‍ഫോസിസ്സ് വക്താവ് വ്യക്തമാക്കി. ഇന്‍ഫോസിസ് ഉദ്യോഗസ്ഥനായ രാജേഷ് വാര്യരെ പുതിയ സിഎംഡി ആയി കൊഗ്നിസന്റ് നിയമിച്ചതിന് പിന്നാലെയാണ് പരാതി ഉയരുന്നത്. കൊഗ്നിസന്റിന്റെ നിലവിലെ സിഇഒ രവി കുമാറും ഇന്‍ഫോസിസുമായി കരാർ ബന്ധമുണ്ടായിരുന്ന വ്യക്തിയാണ്. Read on deshabhimani.com

Related News