സിഎംഎഫ്1 വിപണിയിൽ തരംഗമാകുന്നു
മുംബൈ > നത്തിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സിഎംഎഫ് അവരുടെ ആദ്യ സ്മാർട്ട് ഫോണായ സിഎംഎഫ്-1 വിപണിയിലിറക്കി. 15,999രൂപയാണ് സിഎംഎഫ്-1ന്റെ വിപണി വില. കമ്പനി ആദ്യമായിറക്കുന്ന ഉപഭോക്ത സൗഹാർദ ഫോണാണ് സിഎംഎഫ്-1. ഫോണിന്റെ പാനൽ വളരെ ലളിതവും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അനായാസം കൈകാര്യം ചെയ്യാവുന്നതുമാണ്. മിതമായ നിരക്കിൽ ബഡ്‌സ് പ്രോ 2, വാച്ച് പ്രോ 2 എന്നിവയും ഫോണിനൊപ്പം നത്തിംഗ് പുറത്തിറക്കി. ആൻഡ്രോയ്ഡ് ഫോണുമായി സാമ്യമുള്ള സിഎംഎഫ്-1ന്റെ സ്ക്രീൻ 6.67 ഇഞ്ചാണ്. രണ്ട് റ്റിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനുള്ള റ്റിഎഫ് കാർഡ് സ്ലോട്ടും ഫോണിൽ ഉൾപ്പെടുന്നു. 50MP പ്രൈമറി സെൻസറും പോർട്രെയിറ്റ് ക്യാമറയും 16MP മുൻ ക്യാമറയും ഡ്യുവൽ റിയർ ക്യാമറകളും സിഎംഎഫ് 1ൻ്റെ സവിശേഷതകളാണ്. പ്രധാന ക്യാമറ ഉപയോഗിച്ച് 4K വീഡിയോയും സെൽഫി ക്യാമറ ഉപയോഗിച്ച് 1080p വരെയും ഫോണിൽ ഷൂട്ട് ചെയ്യാം. ഫോൺ കറുപ്പ്,ഇളംപച്ച,ഓറഞ്ച്,നീല എന്നീ നാലു നിറങ്ങളിൽ ലഭ്യമാണ്. Read on deshabhimani.com