ഓപ്പൺ സ്ട്രീറ്റ് മാപ് പിറന്നാൾ ആഘോഷവും ഡെബിയൻ ഡേയും കൊച്ചിയിൽ നടന്നു



കൊച്ചി > 19ാം ഓപ്പൺ സ്ട്രീറ്റ് മാപ് പിറന്നാൾ ആഘോഷവും 30ാം ഡെബിയൻ ഡേ ആഘോഷവും കൊച്ചിയിൽ ലാവൻഡർ ബിസിനസ് ഹോട്ടലിൽ നടന്നു. ചടങ്ങിൽ കേരളത്തിലെ ഡെബിയൻ പ്രവർത്തകരും ഓപ്പൺ സ്ട്രീറ്റ് മാപ് കേരള പ്രവർത്തകരും പങ്കെടുത്തു. ഡെബിയൻ ലിനക്സ് പ്രോജക്റ്റ് ഔദ്യോഗികമായി തുടങ്ങിയ ദിവസമാണ് ഡെബിയൻ ഡേ ആയി ആഘോഷിക്കുന്നത്. ഇപ്രാവശ്യത്തെ അന്താരാഷ്ട്ര ഡെബ് കോൺഫ് കൊച്ചി ഇൻഫോ പാർക്കിൽ സെപ്തംബർ 10 മുതൽ 17‌ വരെ നടക്കും. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര മാപ്പിങ്ങ് പ്ലാറ്റ്ഫോമായ ഓപ്പൺ സ്ട്രീറ്റ് മാപ് തുടങ്ങിയ ദിവസമാണ് ഓപ്പൺ സ്ട്രീറ്റ് മാപ് പിറന്നാളായി ആഘോഷിക്കുന്നത്. മാപ്പിങ്ങ് പരിശീലനവും ഡെബിയൻ പരിചയപെടുത്തലും ആഘോഷത്തോടനുബന്ധിച്ച് നടന്നു. ഒഎസ്എം കേരള കമ്മ്യൂണിറ്റിയുടെ വാർഷിക മീറ്റും അനുബന്ധ പരിപാടികളും തിരുവനന്തപുരത്ത് വച്ച് സെപ്റ്റംബർ 30, ഒക്ടോബർ 1 തിയതികളിൽ നടത്താനും പരിപാടിയിൽ തീരുമാനിച്ചു. Read on deshabhimani.com

Related News