ചാറ്റ് ജിപിടി സെർച്ച് അവതരിപ്പിച്ച് ഓപ്പൺ എഐ



വാഷിങ്ടൺ > വെബ് സെർച്ച് മേഖലയിൽ ​ഗൂ​ഗിളിന് പുതിയ വെല്ലുവിളിയുമായി ഓപ്പൺ എഐ. ചാറ്റ് ജിപിടി സെർച്ച് എന്ന സെർച്ച് എഞ്ചിൻ ഓപ്പൺ എഐ അവതരിപ്പിച്ചു. പെയ്ഡ് സബ്സ്ക്രൈബേഴ്സിന് മാത്രമാണ് നിലവിൽ ചാറ്റ് ജിപിടി സെർച്ച് സേവനം ലഭ്യമാവുക. ഉപയോക്താക്കൾക്ക് കൂടുതൽ വേ​ഗതയിലും കൃത്യമായും മറുപടികൾ നൽകാൻ ചാറ്റ് ജിപിടി സെർച്ചിന് സാധിക്കുമെന്നാണ് ഓപ്പൺ എഐ പറയുന്നത്.   ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജിപിടി വെബ് സെര്‍ച്ച് നടത്തും. വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സെര്‍ച്ചിലേക്കും പോകാം. വരുന്ന ദിവസങ്ങളിൽ സൗജന്യ ചാറ്റ് ജിപിടി ഉപയോക്താക്കൾക്കും സെർച്ച് സേവനം ലഭ്യമാകുമെന്ന് ഓപ്പൺ എഐ വ്യക്തമാക്കി. ഉപഭോക്താവിന്റെ ചോദ്യത്തിനനുസരിച്ച് പലയിടങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് ഉത്തരം നൽകാനുള്ള സംവിധാനവും ചാറ്റ് ജിപിടി സെർച്ചിലുണ്ട്.     Read on deshabhimani.com

Related News