വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു; നേരിട്ട് ഫോട്ടോ എഡിറ്റ് ചെയ്യാം
കാലിഫോർണിയ > വാട്സാപ്പിൽ നിർമ്മിത ബുദ്ധി സാന്നിധ്യം തരംഗമായതോടെ ഫീച്ചറുകൾ ഓരോന്നായി മാറുന്നു. ഫോട്ടോകളിൽ ആപ്പിനകത്ത് നേരിട്ട് മാറ്റങ്ങൾ വരുത്താനുള്ള സൌകര്യമാണ് മെറ്റാ എഐയുടെ പുതിയ വാഗ്ദാനം. ചാറ്റ് ജിപിറ്റി പോലെ തന്നെ ആപ്പിൽ നിന്നും പുറത്തു കടക്കാതെ നേരിട്ട് ഫോട്ടോ അനലൈസ് ചെയ്ത് എഡിറ്റ് ചെയ്ത് നൽകാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്. അതോടൊപ്പം ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോയുമായി ബന്ധപെട്ട ചോദ്യങ്ങൾ ചോദിക്കാനും കഴിയും. വസ്തുക്കൾ തിരിച്ചറിയുക, സന്ദർഭം നൽകുക, ക്യാപ്ഷൻ നൽകുക പോലെയുള്ള ചോദ്യങ്ങളാണ് ചോദിക്കാൻ സാധിക്കുക. എഡിറ്റിംഗിനായി അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഗ്യാലറിയിൽ എന്ന പോലെ സൂക്ഷിക്കപ്പെടും. ഇവ വാട്സാപ്പിൽ നിന്ന് എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനും സാധിക്കും. Read on deshabhimani.com