ഡിജിറ്റൽ ലോകത്ത് പുതിയ ചുവടുവച്ച് റ്റിസോട്ട് റ്റി-ടച്ച്



ഡൽഹി > 1999ലാണ് റ്റിസോട്ട് വാച്ച് ഡിജിറ്റൽ വാച്ചിന്റെ നിർമാണത്തിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ റ്റിസോട്ട് ഒരു യൂണിക്ക് ബ്രാൻഡായി പരിണമിച്ചു. സ്വിസ് വാച്ചുകളുടെ ഫീച്ചേഴ്സിൽ കുറഞ്ഞ ബജറ്റിൽ സാധാരണക്കാർക്കു സ്വന്തമാക്കാൻ പറ്റുന്ന ക്ലാസിക്ക് ബ്രാൻഡാണ് റ്റിസോട്ട്. കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തുവാൻ ബ്രാൻഡ് ശ്രദ്ധിക്കാറുണ്ട്. ഡിജിറ്റൽ  ലോകത്ത് പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് റ്റിസോട്ട്. വ്യത്യസ്തങ്ങളായ ഫീച്ചേഴ്സ്കളോടെ റ്റിസോട്ട് റ്റി-ടച്ച് വിപണിയിലിറങ്ങി. ക്രിസ്റ്റൽ കൊണ്ട് നിർമിച്ചിരിക്കുന്ന വാച്ചിൽ തെർമ്മോ മീറ്ററും ബാരോമീറ്ററും ഘടിപ്പിച്ചിട്ടുണ്ട്. 43mmൽ ടൈറ്റാനിയവും സിറാമിക്കും ചേർന്ന മെറ്റീരിയൽ ഉപയോ​ഗിച്ചാണ് വാച്ചിന്റെ കേസ് നിർമിച്ചിരിക്കുന്നത്. സിലിക്കൺ സ്ട്രാപ്പുകളിൽ നാച്ചുറൽ ഫിനിഷിം​ഗ് കേസുള്ള വാച്ചിന്റെ ബേസ് മോഡലിന് 97,000രൂപയാണ് വില. കളർമാച്ചിം​ഗ് കേസുകളുള്ള വാച്ചിന് 1,04,000 രൂപയും മെറ്റൽ ബ്രേസ്‍ലറ്റ് മോഡലിന് ഇന്ത്യയിൽ 1,08,500 രൂപയുമാണ് വില. Read on deshabhimani.com

Related News