വിവോ ടി3 അള്‍ട്ര ഇന്ത്യയില്‍ ഇറക്കി



ഡൽഹി > ചൈനീസ് ബ്രാന്‍ഡായ വിവോയുടെ പുതിയ ടി3 അള്‍ട്ര ഇന്ത്യയില്‍ ഇറക്കി. 1.5 റെസലൂഷനിലുള്ള കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്‌പ്ലെയിലാണ് ഫോണിന്‍റെ വരവ്. മീഡിയടെക് ഡൈമന്‍സിറ്റി 9200+ ചിപ്സെറ്റിലാണ് വിവോ ടി3 അള്‍ട്രയുടെ നിര്‍മാണം. 5,500 എംഎഎച്ചിന്‍റെ മികച്ച ബാറ്ററിയാണ് വിവോ ടി3 അള്‍ട്രയുടെ കരുത്ത്. 80 വാട്ട്‌സിന്‍റെ ഫാസ്റ്റ് ചാര്‍ജിംഗ് വേഗതയാര്‍ന്ന ചാര്‍ജിംഗും ഉറപ്പുനല്‍കും. ഫണ്‍ടച്ച് ഒഎസ് 14 അടിസ്ഥാനത്തിലുള്ള ആന്‍ഡ‍്രോയ്ഡ് 14ലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. വിവോ വി40ല്‍ വരുന്ന അതേ ചിപ്സെറ്റിലാണ് നിര്‍മാണം. അമോല്‍ഡ് ഡിസ്‌പ്ലെ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉറപ്പുനല്‍കുന്നു. ഡുവല്‍ റിയര്‍ ക്യാമറ സെറ്റപ്പിലാണ് ഫോണ്‍ വരുന്നത്. 50 മെഗാപിക്‌സലിന്‍റെ ഐഎംഎക്‌സ്921 പ്രൈമറി ക്യാമറയാണ് പ്രധാന ആകര്‍ഷണം. എട്ട് എംപിയുടെ വൈഡ്-ആംഗിള്‍ ക്യാമറയും ഉള്‍പ്പെടുന്നു. മുന്‍വശത്ത് സെല്‍ഫിക്കായി 50 എംപിയുടെ ഓട്ടോഫോക്കസ് ക്യാമറ വരുന്നതാണ് വിവോ ടി3യെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. Read on deshabhimani.com

Related News