ഷവോമി 15 അൾട്രാ ഫെബ്രുവരിയിൽ വിപണിയിലെത്തും
ബീജിങ് > ഷവോമി 15 അൾട്രാ ഫെബ്രുവരി 28 ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ് ഫോണിൻ്റെ സവിശേഷത മാർച്ച് മുതൽ ഇന്ത്യൻ വിപണിയിലുമെത്തും. ഒക്ടോബറിലാണ് ഷവോമി 15 സീരീസ് ചൈനയിൽ അവതരിപ്പിച്ചത്. സീരീസിൽ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ഉൾപ്പെടുന്നു. സീരീസിന് ഒരു അൾട്രാ മോഡലും ഉണ്ട്, അത് ഇതുവരെ പുറത്തിറക്കിയിട്ടില്ല. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസറും ഫോണിന്റെ സവിശേഷത. Read on deshabhimani.com