ഇനി വിശദമായിട്ടാവാം; യൂട്യൂബ് ഷോർട്സ് മൂന്ന് മിനിറ്റ് വരെ
യൂട്യൂബ് ഷോർട്സ് ഇനി മൂന്ന് മിനിറ്റ് വരെയാവാം. ഒക്‌ടോബർ 15 മുതൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ ഷോർട്സിൽ സാധ്യമാവും. കമ്പനിയുടെ ബ്ലോഗിലാണ് വാഗ്ദാനം. ചതുരത്തിലോ മൊബൈൽ കാഴ്ചയിൽ കുത്തനെയോ ഉള്ള വീഡിയോകൾക്കാണ് കൂടുതൽ സമയം ലഭിക്കുക. യൂസേഴ്സിന് ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചറും പ്രഖ്യാപനത്തിലുണ്ട്. യൂട്യൂബ് ഷോർട്ട്‌സ്, ഇൻസ്റ്റാഗ്രാം റീൽസിന്റെ ബദലായി 2020ൽ ആണ് പുനരവതരിപ്പിച്ചത്. അന്ന് മുതൽ ഉപയോക്താക്കൾക്ക് 60 സെക്കൻഡ് വീഡിയോ മാത്രമേ റെക്കോർഡ് ചെയ്ത് അവതരിപ്പിക്കാൻ കഴിയുമായിരുന്നുള്ളു. ''ഇത് സ്രഷ്‌ടാക്കൾ ഏറ്റവും കൂടുതൽ അഭ്യർത്ഥിച്ച ഫീച്ചറായിരുന്നു. അതിനാൽ നിങ്ങളുടെ കഥ പറയാൻ നിങ്ങൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്''. എന്നാണ് യു ട്യൂബ് ബ്ലോഗിൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പിന്നണി സംഗീതം മാറ്റാം ടെംപ്ലേറ്റ് ആഡ് ചെയ്യാം ഉപയോക്താക്കൾക്ക് ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ഷോർട്സ് എളുപ്പത്തിൽ പുനർനിർമ്മിക്കാൻ ഇപ്പോൾ സാധ്യമാവും. പഴയത് വ്യത്യസ്ത ഓഡിയോ ചേർക്കാൻ ഇതോടെ എളുപ്പമായി. ഒരാൾക്ക് അവർ ഇഷ്ടപ്പെടുന്ന ഷോർട്ട്സിൽ "റീമിക്സ്" ടാപ്പ് ചെയ്ത് "യൂസ് ദിസ് ടെംപ്ലേറ്റ്" ഓപ്‌ഷൻ തിരഞ്ഞെടുത്ത് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഷോർട്ട്സ് ക്യാമറയിൽ നിന്ന് തന്നെ യൂട്യൂബ് ഉള്ളടക്കത്തിന്റെ വിൻഡോയിലേക്ക് ഒരു ടാപ്പിലൂടെ പോകാൻ സാധിക്കുന്ന അപ്ഡേറ്റും പ്രഖ്യാപച്ചിട്ടുണ്ട്. Google DeepMind വീഡിയോ ജനറേറ്റിംഗ് മോഡലായ Veo യൂട്യൂബ് ഷോർടിസിലേക്ക് ചേർക്കാൻ സൌകര്യവും പിന്നാലെ വരുന്നുണ്ട്. ഇതോടെ ഹോം ഫീഡിൽ നിങ്ങൾക്ക് കുറച്ച് ഷോർട്ട്‌സ് മാത്രമേ ലഭിക്കൂ എന്ന പരിമിതിയുണ്ടാവാം. youtube.com/shorts/RanGfQUQE4g Read on deshabhimani.com