ഓഡി ക്യു7 ബോൾഡ് എഡിഷൻ
മുംബൈ > ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ ഓഡി ബ്ലാക്ക് സ്‌റ്റൈലിങ്ങ് പാക്കേജിലെത്തുന്ന ഓഡി ക്യു7 ബോൾഡ് എഡിഷന്റെ വില 97,84,000 രൂപയാണ്. പരിമിതമായ യൂണിറ്റുകൾ മാത്രമേ ഓഡി ക്യു7 ബോൾഡ് എഡിഷന്റേതായി ലഭ്യമാവുകയുള്ളു. ഗ്ലേസിയർ വൈറ്റ്, മിത്തോസ് ബ്ലാക്ക്, നവറ ബ്ലൂ, സമുറായ് ഗ്രേ എന്നീ നാല് നിറങ്ങളിളാണ് ക്യു7 ബോൾഡ് എഡിഷൻ പുറത്തിറങ്ങുന്നത്. കറുപ്പ് നിറത്തിൽ തിളങ്ങുന്ന ഫ്രണ്ട് ഗ്രില്ല്, കറുപ്പ് വിൻഡോ സറൗണ്ട്, വിംഗ് മിററുകൾ, കറുപ്പിച്ച ഓഡി ലോഗോകളും റൂഫ് റെയിലുകളും എന്നിവ ഉൾപ്പെടുന്ന ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കിലാണ് പുതിയ ഓഡി ക്യു 7 ബോൾഡ് എഡിഷൻ വരുന്നത്. 48 വോൾട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ 3.0L V6 പെട്രോൾ എഞ്ചിനാണ് ഓഡി Q7-ൻ്റെ കരുത്ത്. പരമാവധി 335 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകുന്നു. 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഈ എൻജിന് വാഹനത്തെ 0-ൽ നിന്നും 100 കിലോമീറ്ററിലേക്ക് എത്തിക്കാൻ 5.6 സെക്കന്റുകൾ മാത്രം മതി. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഓട്ടോ, ഡൈനാമിക്, കംഫർട്ട്, എഫിഷ്യൻസി, ഓൾ-റോഡ്, ഓഫ്-റോഡ്, ഇൻഡിവിജ്വൽ എന്നിങ്ങനെ ഏഴ് ഡ്രൈവ് മോഡുകളുമായാണ് എസ്‌യുവി വരുന്നത്. സുരക്ഷയ്ക്കായി ഈ എസ്‌യുവിയിൽ എട്ട് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറയോടു കൂടിയ പാർക്ക് അസിസ്റ്റ് പ്ലസ്, ലെയിൻ ഡിപാർച്ചർ വാണിങ്ങ് സിസ്റ്റം എന്നിവയുണ്ട്. കാറിന്റെ അകത്തളത്തിലെ വായുവിനെ ക്രമീകരിക്കാൻ 4-സോൺ എയർ കണ്ടീഷണിങ്ങും എയർ അയോണൈസറും അരോമറ്റൈസേഷനും ഒപ്പം ഉണ്ട്. ക്യു7-ൻ്റെ മറ്റ് സവിശേഷതകൾ: • 19 സ്പീക്കറുകൾ ഉൾപ്പെടുന്ന ബി ആന്റ് ഒ പ്രീമിയം 3ഡി സൗണ്ട് സിസ്റ്റം 730 വോട്ട് മൊത്തം പവർ ഔട്ട്പുട്ട് നൽകുന്നു. • 48.26 സെന്റീമീറ്റർ (ആർ 19) 5-ആം സ്റ്റാർ-സ്‌റ്റൈൽ ഡിസൈൻ അലോയ് വീലുകൾ. • സിഗ്നേച്ച്വർ ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകളോടു കൂടിയ മാട്രിക്‌സ് എൽ ഇ ഡി ഹെഡ്ഡ് ലാമ്പുകൾ. • ഡയനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ ഉള്ള എൽ ഇ ഡി ടെയിൽ ലാമ്പുകൾ. • പനോരമിക് സൺ റൂഫ് • ആമ്പിയന്റ് ലൈറ്റിങ്ങ് പാക്കേജ് പ്ലസ്, സർഫസിനും കോണ്ടൂർ ലൈറ്റിങ്ങിനും 30 നിറങ്ങൾ വീതം നൽകാവുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്യാം. • ഓഡി വിർച്ച്വൽ കോക്ക്പിറ്റ് പ്ലസ്. • ഓഡി സ്മാർട്ട് ഫോൺ ഇന്റർഫെയ്‌സ്. • എം എം ഐ നാവിഗേഷൻ പ്ലസ്, എം എം ഐ ടച്ച് റസ്‌പോൺസ്. • വാഷർ നോസിലുകൾ ഏകോപിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് വിൻഡ് ഷീൽഡ് വൈപ്പറുകൾ. • ജനുവിൻ ക്രിക്കറ്റ് ലെതർ അപ്പോൾസ്റ്ററി. • ഇലക്ട്രിക്കൽ ആയി മടക്കാവുന്ന മൂന്നാമത്തെ നിര സീറ്റുകളോടു കൂടിയ 7-സീറ്റർ. • താക്കോൽ ഇല്ലാതെ അകത്തേക്ക് കടക്കുവാൻ അനുവദിക്കുന്ന കംഫർട്ട് കീ, ആംഗ്യത്തിലൂടെ പ്രവർത്തിപ്പിക്കാവുന്ന ഇലക്ട്രിക് ബൂട്ട് ലിഡ്. • സ്പീഡ് ലിമിറ്ററോടു കൂടിയ ക്രൂസ് കൺട്രോൾ. • ഓഡി ജനുവിൻ ആക്‌സസ്സറികൾ (ആവശ്യമെങ്കിൽ തെരഞ്ഞെടുക്കാം). • ഡുവൽ ടോൺ അലോയ് വീൽ പെയിന്റ് (ആവശ്യമെങ്കിൽ തെരഞ്ഞെടുക്കാം). Read on deshabhimani.com