ഔഡി ക്യു7 പുതിയ പതിപ്പ് പുറത്തിറക്കി
ജർമ്മനി > ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി പുതിയ ക്യു7 ഇന്ത്യയില്‍ പുറത്തിറക്കി. ശക്തമായ സ്‌പോര്‍ട്ടി ഡയനാമിക്‌സും കാഴ്ചയിലും പെർഫോമൻസിലും പ്രകടമായ റിഫൈന്‍മെന്റും സംയോജിക്കുന്നതാണ് ഔഡി ഇന്ത്യക്കായി പുറത്തിറക്കിയിരിക്കുന്ന പുതിയ ക്യു7. വാഹനത്തിൽ നല്‍കിയിരിക്കുന്ന ആകര്‍ഷകമായ ഡിസൈന്‍ അപ്‌ഡേറ്റുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പുതിയ ഔഡി ക്യു 7 ആഡംബര എസ് യു വി വിഭാഗത്തിൽ പുതിയ ബെഞ്ച്മാർക് സൃഷ്ടിക്കുകയാണ്. പുതിയ ഔഡി ക്യു7 എക്‌സ്റ്റീരിയര്‍ - മുന്നിലും പിന്നിലും പുതിയ 2-ഡയമന്‍ഷണല്‍ റിങ്ങുകള്‍. - വെര്‍ട്ടിക്കല്‍ ഡ്രോപ്ലറ്റ് ഇൻലെ ഡിസൈനോടു കൂടിയ പുതിയ സിംഗിള്‍-ഫ്രെയിം ഗ്രില്‍. - കൂടുതല്‍ അഗ്രസ്സീവായ ലുക്ക് ലഭിക്കാന്‍ പുതിയ എയര്‍ ഇന്‍ടേക്കും ബംമ്പര്‍ ഡിസൈനും. - പുതുക്കി രൂപകല്‍പ്പന ചെയ്ത എക്‌സോസ്റ്റ് സിസ്റ്റം ട്രിമ്മുകള്‍ അടക്കമുള്ള പുതിയ ഡിഫ്യൂസര്‍. - മെച്ചപ്പെട്ട കാഴ്ചയും രൂപഭംഗിയും ലഭിക്കുന്നതിനായി ഡയനാമിക് ഇന്‍ഡിക്കേറ്ററോടു കൂടിയ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ഡ് ലാമ്പുകള്‍. - 5 ട്വിന്‍-സ്‌പോക്ക് ഡിസൈനോടു കൂടിയ പുതുതായി രൂപകല്‍പ്പന ചെയ്ത ആര്‍20 അലോയ് വീലുകള്‍. പുതിയ ഔഡി ക്യു7 ഇന്റീരിയര്‍ - ബാങ്ങ് & ഒലൂഫ്‌സന്‍ പ്രീമിയം 3ഡി സൗണ്ട് സിസ്റ്റം (19 സ്പീക്കറുകള്‍, 730 വാട്‌സ്). - പ്രീമിയം കംഫര്‍ട്ടിനായി എയര്‍ അയോണറൈസറും സുഗന്ധവല്‍ക്കരണവും അടക്കമുള്ള 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ. - വയര്‍ലസ് ചാര്‍ജ്ജിങ്ങോടു കൂടിയ ഔഡി ഫോണ്‍ ബോക്‌സ്. · 5 ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യം- സഖീര്‍ ഗോള്‍ഡ്, വൈറ്റോമോ ബ്ലൂ, മിത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയര്‍ വൈറ്റ്. - ആകര്‍ഷകമായ 2 ഇന്റീരിയര്‍ നിറങ്ങള്‍ : സെഡര്‍ ബ്രൗണ്‍, സെയ്ഗ ബീജ്. സുരക്ഷിതത്വം • അറിയാതെ സംഭവിക്കുന്ന ലെയിന്‍ മാറ്റം തടയുന്നതിന് സഹായിക്കുന്ന ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ് സിസ്റ്റം. • പരമാവധി സംരക്ഷണം ഉറപ്പാക്കുന്ന തരത്തില്‍ ക്യാബിനില്‍ ഉടനീളമായി സ്ഥാപിച്ചിരിക്കുന്ന എട്ട് എയര്‍ ബാഗുകള്‍. • വാഹനത്തിന്റെ സ്ഥിരതയും നിയന്ത്രണവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇലക്‌ട്രോണിക് സ്‌റ്റെബിലൈസേഷന്‍ പ്രോഗ്രാം. ഉടമസ്ഥതാ ആനുകൂല്യങ്ങള്‍ • 2 വര്‍ഷത്തെ വാറന്റി. • 2 വര്‍ഷത്തെ സ്റ്റാൻഡേർഡ് വാറന്റി. • 7 വര്‍ഷത്തെ പീരിയോഡിക് മെയിന്റനന്‍സ്, കോബ്രഹൻസിവ് മെയിന്റനന്‍സ് പാക്കേജുകള്‍• 7 വര്‍ഷത്തെ പീരിയോഡിക് മെയിന്റനന്‍സ്, കോബ്രഹൻസിവ് മെയിന്റനന്‍സ് പാക്കേജുകള്‍. Read on deshabhimani.com