ഓഡി ക്യു8 പുറത്തിറക്കി
കൊച്ചി > ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്‌യുവി കൊച്ചിയിൽ അവതരിപ്പിച്ചു. ഫ്ലാഗ്ഷിപ്പ് മോഡൽ ആയ ക്യു8 ഓഡി ക്യു സീരീസിലെ എറ്റവും ഉയർന്ന മോഡൽ ആണ്. സാകിർ ഗോൾഡ് ഉൾപ്പെടെ എട്ട് നിറങ്ങളിൽ ലഭ്യമാണ്. പുതിയ ക്യു8ന്റെ സവിശേഷതകള്‍ 340 hp പവറും 500 Nm ടോർക്കും സമ്മാനിക്കുന്ന മൂന്ന് ലിറ്റർ ടിഎഫ്‌എസ്ഐ എൻജിൻ. 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും. 0-100 5.6 സെക്കന്‍റിൽ, പരമാവധി വേഗത 250 കിലോ മീറ്റർ. ക്വാട്രോ AWD സിസ്റ്റം. ഡാംപർ കൺട്രോളോട് കൂടിയ സസ്പെൻഷനുകൾ. ‘ഡ്രൈവ് സെലക്ട്’ കസ്റ്റമൈസബിൾ ഡ്രൈവ് മോഡുകൾ. കമ്മാൻഡിങ് റോഡ് പ്രെസെൻസ് സമ്മാനിക്കുന്ന പുതിയ സിംഗിൾ ഫ്രെയിം ഫ്രണ്ട് ഗ്രിൽ പുതുക്കിയ 2ഡി ഫോർ റിംഗ് ലോഗോ. പനോരമിക് സൺറൂഫും ഫ്രെയിംലെസ്സ് ഡോറുകളും. ലേസർ എച്ച്ഡി മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ. കസ്റ്റമൈസ് ചെയ്യാവുന്ന നാല് ഡിജിറ്റൽ ലൈറ്റ് സിക്നെച്ചറുകൾ. R 21 അലോയ് വീലുകൾ, ഗ്രാഫൈറ്റ് ഗ്രേ & റെഡ് ബ്രേക്ക് കാലിപ്പറുകൾ. പാർക്ക് അസിസ്റ്റ് പ്ലസ്' പാർക്കിംഗ് അസിസ്റ്റ്. 360 ഡിഗ്രി ക്യാമറ. ഇലക്ടിക്കൽ അസ്സിസ്റ്റൻസോട് കൂടിയ ഡോർ ക്ലോസിങ് സംവിധാനം. ഇലക്ട്രിക്കലി അടക്കാനും തുറക്കാനും കഴിയുന്ന ടെയിൽഗേറ്റ്. 4-സോൺ ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം. 25.65 സെന്റിമീറ്റർ പ്രൈമറി ഡിസ്പ്ലേയും 21.84 സെന്റിമീറ്റർ സെക്കൻഡറി സ്ക്രീനും ഉള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണം. Read on deshabhimani.com