ഗൂഗിൾ മാപ്പ് ചതിച്ചാൽ



ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിക്കുക ഇപ്പോൾ മിക്കവരും ചെയ്യുന്ന കാര്യമാണ്. അതിലൂടെയുണ്ടാകുന്ന അപകടങ്ങളും ഇപ്പോൾ സാധാരണമാണ്. അടുത്ത നാളിൽ സംസ്ഥാനത്ത് പലയിടങ്ങളിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞു. വാഹനങ്ങൾക്ക് ഇങ്ങനെയുണ്ടാകുന്ന നഷ്ടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. സ്വകാര്യവാഹനങ്ങൾ യാത്രയ്‌ക്കിടയിൽ പുഴയിൽ വീണാൽ ഫുൾ കവർ/പാക്കേജ് പോളിസിയുള്ള വാഹനമാണെങ്കിൽ വാഹനത്തിനും അതിലുള്ളവർക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടും. തേർഡ് പാർടി ഇൻഷുറൻസ് മാത്രമാണുള്ളതെങ്കിൽ വാഹനത്തിനും യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ടാക്സി, ചരക്ക് വാഹനങ്ങൾക്കും ഫുൾ കവർ/പാക്കേജ് പോളിസിയാണെങ്കിൽമാത്രമേ വാഹനത്തിന് ഇത്തരം അപകടങ്ങളിൽ നഷ്ടപരിഹാരം ലഭിക്കൂ. ടാക്സി വാഹനത്തിന്റെ തേർഡ് പാർടി ഇൻഷുറൻസ് പ്രീമിയത്തിനൊപ്പം യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയ്‌ക്കുള്ള പ്രീമിയവും വാങ്ങുന്നുണ്ട്.   അതിനാൽ ടാക്സി വാഹനത്തിലെ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇരുചക്രവാഹനവും ഫുൾ കവർ ഇൻഷുറൻസുള്ളതാണെങ്കിൽ പിൻസീറ്റ് യാത്രക്കാരനും പരിരക്ഷയ്ക്ക് അർഹതയുണ്ട്.   തെരഞ്ഞെടുക്കാവുന്ന 
പുതിയ പരിരക്ഷകൾ   വാഹനം ഉടമ ഓടിക്കുമ്പോൾ (Pay as you drive)/ ഉടമ യാത്ര ചെയ്യുമ്പോൾ (Pay as you Go)/ ഉടമ  ഉപയോഗിക്കുമ്പോൾ (Pay as you Use) മാത്രം പരിരക്ഷ നൽകുന്ന പോളിസികൾ പുതുതായി വരുന്നുണ്ട്. ഇത് ഇൻഷുറൻസ് പ്രീമിയം ചെലവ് കുറയ്ക്കും. ഉപയോഗം കുറഞ്ഞ വാഹനങ്ങൾക്ക് ഇത് പ്രയോജനമാകും. ഉടമയുടെ ഡ്രൈവിങ് രീതിയും ഉണ്ടായിട്ടുള്ള അപകടങ്ങളും പരിഗണിച്ചാകും ഇതിൽ പ്രീമിയം തീരുമാനിക്കുന്നത്.   Read on deshabhimani.com

Related News