കിയ ഇന്ത്യയുടെ വാഹന കയറ്റുമതി രണ്ടര ലക്ഷം കടന്നു



ന്യൂഡൽഹി> ഇന്ത്യയിലെ പ്രീമിയം കാർ നിർമാതാക്കളായ കിയയുടെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി രണ്ടര ലക്ഷം കടന്നു. 2019 മുതൽ 2,55,133 യൂണിറ്റുകളാണ് ഇന്ത്യയിലെ അനന്തപുർ പ്ലാന്റിൽ നിർമ്മിച്ച് ആഗോളതലത്തിൽ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്തത്. കിയയുടെ അനന്തപൂർ പ്ലാന്റ് കമ്പനിയുടെ ആഗോള ശൃംഖലയിലെ ഒരു നിർണായക കയറ്റുമതി കേന്ദ്രമായി മാറി. ദക്ഷിണാഫ്രിക്ക, ചിലി, പരാഗ്വേ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളാണ് കിയ ഇന്ത്യയുടെ പ്രധാന വിദേശ വിപണികൾ. കിയ കോർപ്പറേഷന്റെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. സമീപ വർഷങ്ങളിൽ ആഭ്യന്തര വിൽപ്പനയിലാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വർഷം മുതൽ അനന്തപൂർ പ്ലാന്റിൽ നിർമിക്കുന്ന 90 ശതമാനം ഉൽപ്പന്നങ്ങളും ആഭ്യന്തര വിപണി മുന്നിൽ കണ്ടാണ് മാറ്റിവെക്കുന്നതെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു. Read on deshabhimani.com

Related News