കിയ 2.0 കണക്ട് ഇവി 9: കാര്‍ണിവല്‍ ലിമോസിന്‍ അവതരിപ്പിച്ചു
കൊച്ചി > മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ 2.0 ട്രാന്‍സ്ഫോര്‍മേഷന്‍ സ്ട്രാറ്റജി അവതരിപ്പിച്ചു. കിയ കണക്ട് 2.0 കിയയുടെ അപ്ഡേറ്റ് ചെയ്ത കണക്റ്റഡ് കാര്‍ പ്ലാറ്റ്ഫോമാണ്. കിയയുടെ ഇലക്ട്രിക്ക് വാഹനമായ ഇവി 9, കാര്‍ണിവല്‍ ലിമോസിന്‍ എന്നീ വാഹനങ്ങളിലാണ് കിയ കണക്ടട് 2.0 അവതരിപ്പിച്ചിട്ടുള്ളത് . അപ്‌ഡേറ്റഡ് പ്ലാറ്റ്ഫോമായ കിയ കണക്ട് 2.0 മാപ്പിന് പുറമെ മറ്റ് നവീനമായ ഫീച്ചറുകളും അവതരിപ്പിക്കുന്നു. ഇതിലുള്ള ഓവര്‍ ദി എയര്‍ അപ്ഡേറ്റുകള്‍ വാഹന പ്രശ്‌ന നിര്‍ണ്ണയത്തിനും ഉപയോഗപ്പെടുന്നു. കിയ കണക്റ്റ് 2.0-ന് കീഴിലുള്ള ഒടിഎ 44, 27 കണ്‍ട്രോളര്‍ മൊഡ്യൂളുകള്‍ ഉപയോഗിച്ച് ഇവി9, കാര്‍ണിവല്‍ ലിമോസിന്‍ എന്നിവയുടെ പ്രശനങ്ങള്‍ വിദൂരമായി കണ്ടുപിടിക്കാനും പരിഹരിക്കാനും കഴിയുന്നു. കിയ 2.0യുടെ മറ്റൊരു സവിശേഷതയായ വെഹിക്കിള്‍-ടു-എവരിതിംഗ് (വി2എക്‌സ്) സാങ്കേതിക വിദ്യ കാര്‍ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ജീവിതശൈലിയെ വാഹനവുമായി സമന്വയിപ്പിച്ച് പുതിയ സാദ്ധ്യതകള്‍ ലഭ്യമാക്കുന്നു, നിലവില്‍ ഇവി9ല്‍ മാത്രം ലഭ്യമായ ഈ സൗകര്യം കിയ വൈകാതെ മറ്റ് വാഹനങ്ങളിലേക്കും വ്യാപിപ്പിക്കും. കിയ കണക്ട് 2.0 ഉള്‍പ്പെടുന്ന ഇവി9, കാര്‍ണിവല്‍ ലിമോസിന്‍ എന്നിവ യഥാക്രമം രൂപ 1,29,90,000/-, രൂപ 63,90,000/- എന്നിങ്ങനെയുള്ള പ്രാരംഭ വിലയില്‍ കമ്പനി അവതരിപ്പിച്ചു Read on deshabhimani.com