ഫാസ്‍റ്റാ​ഗിന് പകരം ജിഎൻഎസ്എസ് എത്തുന്നു



കൊച്ചി > ടോൾ അടയ്ക്കാൻ ഫാസ്‍റ്റാ​ഗിന് പകരം ജിഎൻഎസ്എസ് എത്തുന്നു. ജിഎൻഎസ്എസ് എന്ന അത്യാനുധിക സംവിധാനം വൈകാതെ പ്രാബല്യത്തിൽ വരും വാഹനങ്ങളെ ട്രാക്ക് ചെയ്യാൻ ജിഎൻഎസ്എസിന് സാധ്യമാകും. അതുകൊണ്ടുതന്നെ ഫാസ്‍റ്റാ​ഗിലേതു പോലെയുള്ള സ്ഥിരം ടോൾ ബൂത്തുകൾ ജിഎൻഎസ്എസിൽ ആവശ്യമില്ല. ടോൾ പാതയിൽ എത്രദൂരം യാത്ര ചെയ്‌തോ അത്ര തുക നൽകിയാൽ മതിയാവും. സാറ്റലൈറ്റ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജിഎൻഎസ്എസിൽ വാഹനങ്ങൾ ട്രാക്ക് ചെയ്യുക. ടോൾ തുക എത്രയാണെന്ന് കണക്കു കൂട്ടുന്നതിലും പിരിക്കുന്നതിലും ജിഎൻഎസ്എസിന്റെ വരവ് വലിയ മാറ്റങ്ങളുണ്ടാക്കും. മുഴുവൻ ദൂരം യാത്ര ചെയ്താലും ഇല്ലെങ്കിലും ടോൾ തുക മുഴുവൻ നൽകണമെന്ന അവസ്ഥക്കും പരിഹാരമാകും. വാഹന ഉടമകൾക്കും സർക്കാരിനും ഒരുപോലെ ഗുണമുണ്ടാക്കുന്ന സംവിധാനമാണ് ജിഎൻഎസ്എസ്. ഈ സംവിധാനത്തിനു കീഴിൽ ടോൾ ബൂത്തുകൾ തന്നെ ഇല്ലാതാവും. അതോടെ ടോൾ പിരിവിന്റെ പേരിലുള്ള ഗതാഗത തടസങ്ങളും വരി നിൽക്കലുകളും അവസാനിക്കും. Read on deshabhimani.com

Related News