വാഹനം എങ്ങനെവേണമെന്ന്‌ ഉപഭോക്താവിന് തീരുമാനിക്കാം; ബില്‍റ്റ് ടു ഓര്‍ഡര്‍ 
പ്ലാറ്റ്‌ഫോമുമായി ടിവിഎസ്



കൊച്ചി > ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ പുതിയ ‘ബിൽറ്റ് ടു ഓർഡർ' (ബിടിഒ) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. വാഹനം വാങ്ങുമ്പോൾ ഉപയോക്താവിന്റെ വ്യക്തി​ഗത ആവശ്യത്തിനും താൽപ്പര്യത്തിനും അനുസരിച്ച് മാറ്റിയെടുക്കാനുള്ള അവസരമാണ് ഇതിലൂടെ കമ്പനി ലഭ്യമാക്കുന്നത്. ഉപയോക്താക്കൾക്ക് ഡൈനാമിക്, റേസ് പ്രീ-സെറ്റ് കിറ്റ്, ഗ്രാഫിക് ഓപ്ഷ്യൻസ്, റിമിന്റെ നിറം, വ്യക്തിഗത റേസ് നമ്പർ എന്നിവ പ്രത്യേകം തെരഞ്ഞെടുക്കാം. ഡൈനാമിക് കിറ്റിൽ ക്രമീകരിക്കാവുന്ന മുൻ, പിൻ സസ്‌പെൻഷനും റേസ് കിറ്റിൽ റേസ് പ്രേമികളുടെ ആവേശത്തിന് അനുസരിച്ചുള്ള റേസ് എർഗണോമിക്‌സും ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ മുൻനിര മോഡലായ ടിവിഎസ് അപ്പാച്ചെ ആർആർ 310ലായിരിക്കും ഈ സംവിധാനം ആദ്യം നടപ്പാക്കുന്നതെന്നും ഘട്ടംഘട്ടമായി എല്ലാ മോഡലുകളിലും ഇത് അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ടിവിഎസ് അറൈവ് ആപ്പിലും വെബ്സൈറ്റിലും ബിൽറ്റ് ടു ഓർഡർ പ്ലാറ്റ്ഫോമിൽ ഓർഡർ ചെയ്യാം. വിവരങ്ങൾക്ക് www.tvsmotor. com എന്ന വെബ്സൈറ്റ് നോക്കുക. Read on deshabhimani.com

Related News