യമഹ ഇ-സ്കൂട്ടർ അവതരിപ്പിച്ചു; ആൻസർ ബാക്ക് തുടങ്ങി സ്മാർട്ട് ഫീച്ചറുകൾ



ഡൽഹി > ജപ്പാനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ റെയ്സർ സ്ട്രീറ്റ് റാലി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 'ആൻസർ ബാക്ക്' ഫംഗ്‌ഷൻ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ) തുടങ്ങിയ അപ്‌ഡേറ്റുകൾ യമഹ നൽകിയിട്ടുണ്ട്. സ്‌കൂട്ടറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 98,130 രൂപയാണ്. ഐസ് ഫ്ലൂ-വെർമില്ല്യൺ മാറ്റ് ബ്ലാക്ക് എന്നിവയ്‌ക്കൊപ്പം പുതിയ സൈബർ ഗ്രീൻ നിറത്തിലും സ്‌കൂട്ടർ ലഭിക്കുന്നതാണ്. റേ സെഡ്ആർ സ്ട്രീറ്റ് റാലിയുടെ ആൻസർ ബാക്ക് ഫംഗ്ഷൻ, തിരക്കേറിയ സ്ഥലങ്ങളിൽ സ്കൂട്ടർ കണ്ടെത്താൻ ഡ്രൈവറെ സഹായിക്കുന്നു. മൊബൈൽ ആപ്പ് വഴി ഡ്രൈവർക്ക് ഒരു ബട്ടൺ അമർത്തി സ്‍കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം തിരിച്ചറിയാനാകും. ഈ ഫംഗ്‌ഷൻ ഉപയോഗിക്കുമ്പോൾ, സ്‌കൂട്ടറിലെ ബ്ലിങ്കറിനൊപ്പം ഒരു ബീപ് ശബ്‍ദം വരുന്നു. സ്‌കൂട്ടറിന് 125 സിസി ശേഷിയുള്ള എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ 8.2 ബിഎച്ച്‌പി കരുത്തും 6500 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. Read on deshabhimani.com

Related News