ഇന്ന്‌ മിന്നലോടെ മഴ
, ശക്തമായ കാറ്റും



തിരുവനന്തപുരം സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്‌ച ഇടിമിന്നലോടെ മഴയ്‌ക്കും 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ശനിയാഴ്‌ചവരെ ശക്തമായ മഴ തുടരും. വ്യാഴാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലയിലും വെള്ളിയാഴ്‌ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച കേരളതീരത്ത്‌ 3.7 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌. വെള്ളിയാഴ്‌ചവരെ കേരളം, -കർണാടകം, -ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് മീൻപിടിത്തത്തിന്‌ പോകരുത്‌. Read on deshabhimani.com

Related News