സംസ്ഥാനത്ത്‌ 
4 ദിവസം 
കനത്തമഴ ; പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌



തിരുവനന്തപുരം   ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്‌. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് ചക്രവാത ചുഴി നിലനിൽക്കുന്നതിനാലും ഛത്തീസഖഡ് വരെ ന്യുനമർദപാത്തി നിലനിൽക്കുന്നതിനാലും ബുധൻ വരെ സംസ്ഥാനത്താകെ കനത്ത മഴ പെയ്യാനും സാധ്യത. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട്‌. Read on deshabhimani.com

Related News