ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം



  തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചെന്നും കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.   തിങ്കളാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. വടക്കൻ  കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ  അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.  Read on deshabhimani.com

Related News