കാലാവസ്ഥാ വ്യതിയാനം: ലോകം മടക്കമില്ലാത്ത അപകടത്തിലെന്ന്‌



മാഡ്രിഡ്‌ > ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയെ ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത അപകടത്തിലേക്ക്‌ എത്തിച്ചെന്ന്‌ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌. തിങ്കളാഴ്‌ച ആരംഭിക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിന്‌ മുന്നോടിയായി മാഡ്രിഡിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കാൻ ലോകത്തിന്‌ ശാസ്ത്രീയജ്ഞാനവും സാങ്കേതികവിദ്യകളുമുണ്ടെങ്കിലും രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപര്യാപ്‌തമാണ്‌.  രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതാണ്‌ ഇതിന്‌ കാരണമൈന്നും ഗുട്ടറസ്‌ പറഞ്ഞു. Read on deshabhimani.com

Related News