പുതിയ 4 പോളിയോ കേസുകൾ കൂടി; പാകിസ്ഥാനിൽ ഈ വർഷം രോഗം ബാധിച്ചത് 37 പേർക്ക്
ഇസ്ലാമാബാദ് > പാകിസ്ഥാനിൽ നാല് പുതിയ പോളിയോ കേസുകൾ കൂടി. ഇതോടെ ഈ വർഷം പോളിയോ ബാധിച്ചവരുടെ എണ്ണം 37 ആയി. ബലൂചിസ്താനിൽ നിന്നുള്ള മൂന്ന് കുട്ടികളിലും ഖൈബർ പഖ്തുൻഖ്വയിൽ നിന്നുള്ള ഒരു കുട്ടിയിലും വൈൽഡ് പോളിയോ വൈറസ് ടൈപ്പ് -1 (WPV 1) കണ്ടെത്തി. പോളിയോ നിർമ്മാർജ്ജനത്തിനുള്ള ഇസ്ലാമാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റീജിയണൽ റഫറൻസ് ലബോറട്ടറിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. റിപ്പോർട്ട് ചെയ്യപ്പെട്ട പോളിയോ കേസുകളിൽ 20 കുട്ടികളും ബലൂചിസ്താനിൽ നിന്നാണ്. സിന്ധിൽ 10 കുട്ടികളിലും കെപിയിൽ അഞ്ച് കുട്ടികളിലും പഞ്ചാബിലും ഇസ്ലാമാബാദിലും ഓരോ കുട്ടികൾക്ക് വീതവും പോളിയോ സ്ഥിരീകരിച്ചു. Read on deshabhimani.com