5,096 കോടിയുടെ കല്യാണം; ആമസോൺ മേധാവി ജെഫ് ബെസോസിന്റെ വിവാഹം 28ന്



വാഷിങ്ടൺ > ആമസോൺ മേധാവി ജെഫ് ബെസോസിന്റെ വിവാഹം ഡിസംബർ 28ന്. അമേരിക്കയിലെ കൊളാറാഡോയിൽ വെച്ച് നടക്കാനിരിക്കുന്ന വിവാഹത്തിനായി ഏകദേശം 600 ദശലക്ഷം ഡോളർ(5096 കോടി രൂപ) ചെലവാക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും ബ്ലാക്ക് ഒപ്സ് ഏവിയേഷൻ എന്ന പേരിലെ കമ്പനിയുടെ മേധാവിയുമായ ലോറൻ സാഞ്ചെസാണ് വധു. 2018 ൽ ഡേറ്റിം​ഗ് ആരംഭിച്ച ഇവരുടെ വിവാഹ വിശ്ചയം 2023 ൽ നടന്നതാണ്. ആസ്പനിലെ പ്രമുഖ റെസ്റ്റോറന്റിലാണ് വിവാഹ സൽക്കാരം. അടുത്ത ബന്ധുകളും സുഹ്യത്തുകളും ഉൾപ്പടെ 180 പേർക്കാണ് വിവാഹ വിരുന്ന്. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്‌പെനിലെത്തിച്ചിരിക്കുന്നത്. ആസ്‌പെനിലെ വെഡ്ഡിങ് ബില്‍ ഗേറ്റ്‌സ്, ലിയനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാന്‍ രാജ്ഞി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുക്കും. വിന്റര്‍ വണ്ടര്‍ലാന്റ് തീമിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. Read on deshabhimani.com

Related News