ഭൂചലനമാണെന്ന്‌ തെറ്റിദ്ധരിച്ചു; റോഡ് റോളറിന്റെ ശബ്ദം കേട്ട്‌ കെട്ടിടത്തിൽ നിന്ന്‌ ചാടിയ വിദ്യാർഥികൾക്ക്‌ ഗുരുതര പരിക്ക്‌

photo credit: X


ലാഹോർ > പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ റോഡ് റോളറിന്റെ  ശബ്ദം കേട്ട്‌  ഭൂചലനമാണെന്ന്‌ തെറ്റിദ്ധരിച്ച്  പരിഭ്രാന്തരായി ഒന്നാം നിലയിലെ ക്ലാസ് മുറിയിൽ നിന്ന് ചാടിയ എട്ട് വിദ്യാർഥികൾക്ക് ഗുരുതരമായ പരിക്ക്‌. ചൊവ്വാഴ്ചയാണ്‌ അപകടമുണ്ടായത്‌. ലാഹോറിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെ ഖനേവൽ ജില്ലയിലെ ജഹാനിയനിൽ  സംഭവം. ജഹാനിയൻ ഗവൺമെന്റ്‌ ഗേൾസ് ഹൈസ്‌കൂളിലെ 12 നും 14 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ്‌ ക്ലാസിൽ നിന്നും എടുത്ത്‌ ചാടിയത്‌. അപകട സമയത്ത്‌ ക്ലാസ് മുറിയിൽ അധ്യാപകർ ഇല്ലായിരുന്നു. ശബ്ദം കേട്ടപ്പോൾ  ഭൂകമ്പം ഉണ്ടാകുമെന്നും മേൽക്കൂര തകരാൻ സാധ്യതയുണ്ടെന്നും കരുതി വിദ്യാർഥികൾ പരിഭ്രാന്തരായി. നിരവധി വിദ്യാർഥികൾ താഴേക്ക് ഓടിയെത്തിയപ്പോൾ  എട്ട് പേർ ഭയന്ന് ഒന്നാം നിലയിലെ ജനലിൽ നിന്ന് പുറത്തേക്ക് ചാടി ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.   Read on deshabhimani.com

Related News