യുഎസിലെ അലബാമയിൽ വെടിവയ്പ്; 4 മരണം, നിരവധി പേർക്ക് പരിക്ക്



വാഷിങ്ടൺ > യുഎസിലെ അലബാമയിലുണ്ടായ വെടിവയ്പിൽ നാലുപേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. ബിർമിങ്ഹാമിലെ ഫൈവ് പോയിന്‍റ്സ് സൗത്ത് ഏരിയയിൽ ശനി രാത്രിയാണ് വെടിവയ്പുണ്ടായത്. തോക്കുമായെത്തിയ ഒരുകൂട്ടം പേർ ജനങ്ങൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. നിരവധി തവണ വെടിയുതിർത്തതായാണ് വിവരം. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒരാൾ പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റവരിൽ 4 പേരുടെ നില ​ഗുരുതരമാണ്. നൈറ്റ് ലൈഫിനു പേരുകേട്ട സ്ഥലമാണ് വെടിവയ്പ് നടന്ന ന​ഗരം. നിരവധിപേർ ആക്രമണസമയത്ത് പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News