ലങ്കന്‍ വേരുകളിൽ നിന്ന് മാറ്റത്തിന്റെ കാറ്റ്
കൊളംബോ > 1968ൽ അനുരാധപുരയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ദിസനായകെ 1988ലാണ് ജെവിപിയിലെത്തുന്നത്. ജെവിപിയുടെ സായുധസമരത്തിനെതിരായ സര്‍ക്കാര്‍ അടിച്ചമർത്തലില്‍ ബന്ധു കൊല്ലപ്പെട്ടതിനെതുടർന്നായിരുന്നു രാഷ്ട്രീയപ്രവേശം. ജെവിപിയും സൈന്യവും തമ്മിലുള്ള സംഘർഷം 1997ൽ മൂർധന്യത്തിലെത്തി. ദിസനായകെ ക്രമേണ ജെവിപിയുടെ സെൻട്രൽ കമ്മിറ്റിയിലെത്തി. കലാപകാലത്തുണ്ടായ ആക്രമങ്ങളിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചു. 2000ൽ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദിസനായകെ 2004ൽ ശ്രീലങ്ക ഫ്രീഡം പാർടിയെ പിന്തുണച്ച് ചന്ദ്രിക കുമാരതുംഗെ സർക്കാരിൽ കൃഷിമന്ത്രിയായി. 2004ൽ രാജിവച്ചു. 2010ൽ കൊളംബോയിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തു. 2015ൽ കൊളംബോയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദിസനായകെ പ്രതിപക്ഷ ചീഫ്‌വിപ്പായി. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകെക്ക് മൂന്നുശതമാനം വോട്ടുമാത്രമാണ് നേടാനായത്. ആ പരാജയത്തിൽ നിന്നാണ് നാലുവർഷം കൊണ്ട് അമ്പത്താറുകാരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയത്. Read on deshabhimani.com