ഛിന്നഗ്രഹം പൊട്ടിത്തെറിച്ചു: വീണത് റഷ്യയിൽ



മോസ്കോ > ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച ഛിന്ന​ഗ്രഹം പൊട്ടിത്തെറിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 09.45ഓടെയാണ് സംഭവം. റഷ്യയിലെ യാകൂതിയയിലാണ് ഛിന്ന​ഗ്രഹം പതിച്ചത്. തീ​ഗോളമായി മാറി പൊട്ടിത്തെറിക്കുകയായിരുന്നു. 70 സെന്റിമീറ്റർ വ്യാസമുള്ള ​ഗ്രഹമാണ് പൊട്ടിത്തെറിച്ചത്. ജനവാസ മേഖലയിൽ നിന്ന് മാറിയുള്ള പ്രദേശത്താണ് ഛിന്ന​ഗ്രഹം പൊട്ടിത്തെറിച്ച് ചെറിയ കല്ലുകളായി പതിച്ചത്. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. Read on deshabhimani.com

Related News