മൊസാംബിഖ്‌ ജയിലിലെ കലാപം; 33 പേർ കൊല്ലപ്പെട്ടു, 6000 പേർ ജയിൽ ചാടി

photo credit: X


മപൂടോ > ക്രിസ്മസ് ദിനത്തിൽ മൊസാംബിഖ്‌ തലസ്ഥാനം മപൂടോയിലെ ജയിലിൽ ഉണ്ടായ കലാപത്തിൽ 33 പേർ കൊല്ലപ്പെട്ടു. 15 പേർക്ക്‌ പരിക്കേറ്റു. കലാപത്തിന്റെ  6000 പേർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ രക്ഷപ്പെട്ടവരിൽ 150 പേരെ കണ്ടെത്തിയതായി മൊസാംബിക്കിലെ പൊലീസ് ജനറൽ കമാൻഡർ ബെർണാർഡിനോ റാഫേൽ പറഞ്ഞു. മറ്റ് രണ്ട് ജയിലുകളിൽ നിന്നും തടവുകാർ ജയിൽ ചാടാനുള്ള ശ്രമങ്ങൾ നടത്തി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ വ്യക്തമല്ല. ഒക്ടോബറിലെ തെരഞ്ഞെടുപ്പ്‌ ഫലവുമായി ബന്ധപ്പെട്ട്‌  ജയിലിന് പുറത്ത് നടന്ന പ്രതിഷേധമാണ് കലാപത്തിലേക്ക്‌ നയിച്ചതെന്ന്‌ ജനറൽ കമാൻഡർ ബെർണാർഡിനോ റാഫേൽ പറഞ്ഞു. നിയമമന്ത്രി ഹെലീന കിഡ ഇതിനെ എതിർത്ത്‌ രം​ഗത്തെത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മൊസാംബിഖിൽ ആഭ്യന്തര കലാപം നിലനിന്നിരുന്നു. ദീർഘകാലമായി മൊസാംബിഖ്‌ ഭരിക്കുന്ന പാർടിയായ ഫ്രെലിമോയുടെ വിജയം  സുപ്രീംകോടതി തിങ്കളാഴ്ച സ്ഥിരീകരിച്ചതോടെ വോട്ടിൽ കൃത്രിമം നടന്നതായി പ്രതിപക്ഷ പാർടികൾ ഉന്നയിക്കുകയും ഇത്‌ രാജ്യവ്യാപകമായി പ്രതിഷേധത്തിന്‌ കാരണമാവുകയും ചെയ്‌തു. സുപ്രീംകോടതിയുടെ തീരുമാനത്തിന് ശേഷം രാജ്യത്തുണ്ടായ കലാപത്തിൽ 21 പേരെങ്കിലും കൊല്ലപ്പെട്ടതായി മൊസാംബിക് ആഭ്യന്തര മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News