ജൂത യാത്രകാർക്ക് വിലക്ക്: ലുഫ്താൻസയ്ക്ക് 4 മില്യൺ ഡോളർ പിഴ



വാഷിങ്ടൺ > ജൂത യാത്രക്കാരെ വിലക്കിയെന്നാരോപിച്ച് ജർമ്മനിയിലെ മുൻനിര എയർലൈനായ ലുഫ്താൻസയ്ക്ക് അമേരിക്കൻ ​ഗതാ​ഗത വകുപ്പ് നാല് മില്യൺ ഡോളർ പിഴ ചുമത്തി. 2022 ലാണ് 128 ജൂത യാത്രക്കാരുടെ കണക്റ്റിംഗ് ഫ്ലൈറ്റിലേക്ക് ബോർഡിംഗ് നിഷേധിച്ചത്. പൗരാവകാശ ലംഘനത്തിനാണ് ​ഗതാ​ഗത വകുപ്പ് വിമാന കമ്പനിക്കെതിരെ ഉയർന്ന പിഴ ചുമത്തിയത്. ഇത്തരം നടപടികൾ അവസാനിപ്പിക്കാനും 30 ദിവസത്തിനകം 2 മില്യൺ ഡോളർ അടയ്ക്കാനും എയർലൈനിനോട് ​ഗതാ​ഗതവകുപ്പ് ഉത്തരവിട്ടു. Read on deshabhimani.com

Related News