ഹസീനയ്ക്കെതിരായ ആക്രമണം: ഖാലിദ സിയയുടെ മകനടക്കം എല്ലാ പ്രതികളെയും വെറുതേവിട്ടു

ഷെയ്‌ഖ്‌ ഹസീന, ഖാലിദ സിയ


ധാക്ക > മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരെ 2004ലുണ്ടായ ഗ്രനേഡ്‌ ആക്രമണത്തിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി ബംഗ്ലാദേശ്‌ ഹൈക്കോടതി. മുൻ പ്രധാനമന്ത്രിയും ഹസീനയുടെ രാഷ്ട്രീയ എതിരാളിയുമായ ഖാലിദ സിയയുടെ മകൻ താരിഖ്‌ റഹ്മാൻ, മുൻ മന്ത്രി ലുത്‌ഫോസമാൻ ബാബർ എന്നിവരെയുൾപ്പെടെയാണ്‌ വെറുതേവിട്ടത്‌.  ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാർടിയുടെ ആക്ടിങ്‌ ചെയർമാനാണ്‌ താരിഖ്‌ റഹ്മാൻ. Read on deshabhimani.com

Related News