ഇന്ത്യൻ അതിർത്തിയില്‍ ബംഗ്ലാദേശ് സുപ്രീംകോടതി; മുൻ ജഡ്‌ജി അറസ്റ്റില്‍
ധാക്ക > വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയെ ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയുടെ സമീപം വച്ച് അറസ്റ്റുചെയ്തതായി ബംഗ്ലാദേശ് അതിർത്തി സംരക്ഷണ സേന (ബിഡിഎസ്). മുൻ സുപ്രീംകോടതി ആപെക്സ് അപ്പലറ്റ് ഡിവിഷൻ ജഡ്ജി ഷംസുദ്ദീൻ ചൗധരി മാണിക് ആണ് അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്. പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിട്ടതോടെ ഭരണപക്ഷ പാർടിയായ അവാമി ലീഗിന്റെ അനവധി നേതാക്കൾ അറസ്റ്റിലായിരുന്നു. അവാമി ലീഗിന്റെ മുതിർന്ന നേതാവ് എഎസ്‌എം ഫിറോസ് വെള്ളിയാഴ്‌ച അറസ്റ്റിലായി. നൂറുകണക്കിന് അവാമി ലീഗ് നേതാക്കൾ സൈനികകേന്ദ്രങ്ങളിൽ അഭയം തേടിയതായ് ബംഗ്ലാദേശ് സൈന്യം അറിയിച്ചു. Read on deshabhimani.com