അമേരിക്കയിൽ വിലക്ക്: ടിക് ടോക് കോടതിയിലേക്ക്



വാഷിങ്ടൺ > വിലക്കുമെന്ന യുഎസ് സർക്കാരിന്റെ ഭീഷണിക്കെതിരെ കേസുകൊടുത്ത്  ടിക് ടോക്. സെപ്തംബർ 20 മുതൽ ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്‌, ടിക് ടോക് എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് നിരോധനം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ഈ നീക്കം രാഷ്ട്രീയപരമാണെന്ന് ടിക് ടോക്ക് അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റമാണ് വിലക്കെന്ന് ടിക് ടോകിന്റെ വാദം. ഞായറാഴ്ച്ച ഏർപ്പെടുത്താൻ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.   അമേരിക്കയിൽ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ഉള്ളത്. അതിനാൽ ആപ്പ് നിരോധിച്ചാൽ അമേരിക്കയിൽ ടിക് ടോക്കിന്റെ വ്യവസായത്തെ തന്നെ തകർക്കാമെന്നാണ് ടിക് ടോക് പറയുന്നത്. Read on deshabhimani.com

Related News