നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കാനഡ
ഒട്ടാവ ബ്രിട്ടന് പിന്നാലെ, നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പാലിക്കുമെന്ന് പ്രഖ്യാപിച്ച് കാനഡ. അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അന്താരാഷ്ട്ര കോടതികളുടെ ഉത്തരവുകൾ നടപ്പാക്കുമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഗാസയിൽ ജനങ്ങളെ കൊന്നൊടുക്കുന്നെന്നും മനുഷ്യരാശിക്കതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്യുന്നുവെന്നും കാണിച്ച് വ്യാഴാഴ്‌ചയാണ് ഐസിസി നെതന്യാഹുവിനും ഇസ്രയേലിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് നടപ്പാക്കുമെന്നും രാജ്യത്തെത്തിയാൽ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ പ്രതികരിച്ചു. Read on deshabhimani.com