ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായി അമിൻ ഉൾ-ഹഖ് പിടിയിൽ
ലാഹോർ > അല്‍ ഖയ്ദയുടെ മുതിർന്ന നേതാവ് അമിൻ ഉൾ-ഹഖ് പാകിസ്ഥാനിൽ പിടിയിലായി. പഞ്ചാബ് പ്രവിശ്യയിൽവച്ച് വെള്ളിയാഴ്ചയാണ് അമിൻ ഉൾ-ഹഖ് അറസ്റ്റിലായത്. പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം(സിടിഡി) വിവിധ രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്. ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളയാളാണ് അമിൻ ഉൾ-ഹഖ്. 2011-ല്‍ പാകിസ്ഥാനിലെ അബൊട്ടാബാദില്‍വച്ച് യുഎസ് സൈന്യം വധിച്ച അല്‍ ഖയ്ദ മുന്‍ തലന്‍ ഒസാമ ബിന്‍ ലാദന്റെ അനുയായി ആയിരുന്നു. 1996 മുതൽ ഒസാമ ബിൻ ലാദനുമായി അടുത്ത ബന്ധമുണ്ട്. ബിന്‍ ലാദന്‍ തോറ ബോറയിലായിരുന്നപ്പോള്‍ അമിന്‍ ഉൾ-ഹഖിനായിരുന്നു സുരക്ഷാ ചുമതല. അമിന്‍ ഉൾ-ഹഖിനെ അറസ്റ്റ് ചെയ്യാനായതോടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടായതായി സിടിഡി പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റിലായ ഹഖിനെ ചോദ്യം ചെയ്യുന്നതിനായി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. Read on deshabhimani.com