ഇവോ മൊറാലിസിനെ വധിക്കാൻ ശ്രമം; 14 ബുള്ളറ്റുകൾ ഉതിർത്തതായി റിപ്പോർട്ട്‌

photo credit: facebook


ലാപസ്‌> ബൊളീവിയൻ മുൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിനു നേരെ വധശ്രമം. മൊറാലിസ്‌ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മൊറാലിസിന്‌ പരിക്കില്ല. ഞായറാഴ്ച പുലർച്ചെ കൊച്ചബാംബ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. 14 ബുള്ളറ്റുകൾ ഉതിർത്തതായാണ്‌ റിപ്പോർട്ട്‌.  ആക്രമണത്തിനിടെ ഡ്രൈവർക്ക് പരിക്കേറ്റു. ആക്രമികൾ കാറിനു നേരെ വെടിയുതിർക്കുകയായിരുന്നെന്ന്‌ ഇന്റർ- അമേരിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സിനോട്‌ (സിഐഡിഎച്ച്) അദ്ദേഹം റിപ്പോർട്ട് ചെയ്തു. തന്റെ ജീവന് ഭീഷണിയുള്ളതിനാൽ ബൊളീവിയയിലേക്ക് അടിയന്തിര സന്ദർശനം നടത്തണമെന്ന് സിഐഡിഎച്ചിനോട്‌ മൊറാലസ്‌  ആവശ്യപ്പെട്ടു.  രാജ്യത്ത്‌ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അമേരിക്കൻ കൺവെൻഷന്റെ ആർട്ടിക്കിൾ 41 സജീവമാക്കണമെന്നും എക്സിലൂടെ അദ്ദേഹം  അഭ്യർഥിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ബൊളീവിയൻ പ്രസിഡന്റ്‌ ലൂയിസ്‌ അരസ് ഉത്തരവിട്ടു. Denuncio de manera urgente ante la Comisión Interamericana de Derechos Humanos @CIDH, ante la Secretaria Ejecutiva de la @CIDH @TaniaReneaum, ante José Luis Caballero Ochoa @JoseLCaballero, Relator para Bolivia (CIDH), que agentes de élite del Estado Boliviano atentaron contra… — Evo Morales Ayma (@evoespueblo) October 27, 2024 Read on deshabhimani.com

Related News