വിവാദങ്ങൾക്കു തിരികൊളുത്തി ബോറിസ് ജോൺസണിന്റെ ഓർമക്കുറിപ്പ്‌; പരാമർശം നെതന്യാഹുവിനെക്കുറിച്ച്‌

photo credit: facebook


ലണ്ടൻ> വിവാദത്തിനു തിരികൊളുത്തി ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ബോറിസ് ജോൺസണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം. ഒക്ടോബർ 10 ന്‌ പുറത്തിറങ്ങാനിരിക്കുന്ന ഓർമക്കുറിപ്പിലാണ്‌ ബെന്യാമിൻ നെതന്യാഹുവിനെക്കുറിച്ച്‌ വിവാദ പരാമർശമുള്ളത്‌.  'അൺലീഷ്ഡ്' എന്ന ഓർമക്കുറിപ്പ്‌ ഒക്ടോബർ 10നാണ്‌ പ്രസിദ്ധീകരിക്കുക. 2017 ൽ  നെതന്യാഹു ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തിയവേളയിൽ  തന്റെ ഓഫീസിലെ ബാത്‌റൂം  ഉപയോഗിച്ചതിന് ശേഷം അവിടെ രഹസ്യവിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന ശ്രവണ സഹായ ഉപകരണം കണ്ടെത്തിയതായി പുസ്തകത്തിൽ പറഞ്ഞു. യുകെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോൾ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിലാണ് സംഭവം നടന്നതെന്നാണ്‌ ബോറിസ്‌ ജോൺസൺ അവകാശപ്പെടുന്നത്‌. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുസ്തകത്തിലുണ്ടെന്നാണ്‌ ടെലഗ്രാഫി നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. Read on deshabhimani.com

Related News