സൗരോർജ കരാറിന് കൈക്കൂലി: ഗൗതം അദാനിക്കെിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി



വാഷിങ്ടൺ > അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിക്കെിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി. കൈക്കൂലി,  ക്രിമിനൽ ഗൂഢാലോചന,വഞ്ചന എന്നിങ്ങനെയുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോളാർ എനർജി കരാറുകൾ ഉറപ്പാക്കാൻ അദാനി ​ഗ്രൂപ്പ് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി കുറ്റപത്രത്തിൽ ആരോപണമുണ്ട്. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും അദാനി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി വാ​ഗ്ദാനം ചെയ്തെന്നാണ് കേസ്.  ഇവര്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് കൈക്കൂലിയെക്കുറിച്ച് സംസാരിച്ചതിന് നിരവധി ഫോണ്‍ കോളുകള്‍ തെളിവായുള്ളതായും അധികൃതർ  വ്യക്തമാക്കി. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസ് ഫയൽ ചെയ്തു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരെയുള്ള യുഎസ് നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങൾ വരുന്നത്. തങ്ങളുടെ കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News