ബ്രിക്സ് ഉച്ചകോടി ; ലോകനേതാക്കള്‍ റഷ്യയില്‍



മോസ്കോ ബ്രിക്സ്‌ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ റഷ്യയിലെ കസാനിലെത്തി. റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ നേതൃത്വം വഹിക്കുന്ന മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ 20 രാജ്യങ്ങുടെ തലവൻമാരടക്കം 36 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ആരംഭിച്ച ബ്രിക്സിൽ ഇറാനും ഈജിപ്തും എത്യോപ്യയും യുഎഇയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങൾ അംഗങ്ങളാണ്‌. തുർക്കിയ, അസർബൈജാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സംഘടനയിൽ ചേരാൻ താൽപര്യമറിയിച്ചിട്ടുണ്ട്‌. ബ്രിക്സിലൂടെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉദാരവൽക്കരണ നയങ്ങൾക്ക്‌ തടയിടാമെന്നും റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കാമെന്നും പുടിൻ പ്രതീക്ഷിക്കുന്നു. റഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ വിദേശ നയതന്ത്ര സമ്മേളനമാണിത്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമടക്കമുള്ള ഇരുപതു നേതാക്കളുമായും യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസുമായും  പുടിൻ ഉച്ചകോടിയിൽ കൂടിക്കാഴ്‌ച നടത്തും. ഉക്രയ്‌നിലെ റഷ്യൻ കടന്നാക്രമണത്തെ ഗുട്ടെറസ്‌ വിമർശിച്ചിരുന്നു. ഉക്രയ്‌നിലെ യുദ്ധം സമാധാനപൂർവം അവസാനിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും നൽകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായുള്ള  ഉഭയക്ഷി ചർച്ചയിൽ അറിയിച്ചു. മൂന്നുമാസത്തിനിടയിൽ രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. Read on deshabhimani.com

Related News